Thursday, July 21, 2011

അകലങ്ങളിൽ അഭയം

പറഞ്ഞിട്ടു കാര്യമില്ല,

നാട്ടിലേക്കുള്ള ബസ്സിൽക്കേറി

ലഗ്ഗേജ് മേലെവെച്ച്

വിൻഡോ സീറ്റിലിരുന്നതിനു ശേഷമേ

നീയെന്നെ ഓർക്കുന്നുള്ളു,

ഞാൻ നിനക്കെന്താണ്

പൈപ്പിനുമുന്നിൽ നിൽക്കുന്ന ക്യൂ?

തലനാരിഴയ്ക്കു ബസ്സിന്റെ ടയറിൽനിന്നും

രക്ഷപ്പെട്ട നായ?

പെട്ടെന്ന് തുറക്കുന്ന ഒരു കുട?

കരിവെള്ളമൊഴുകുന്ന അഴുക്കുചാലിലെ

ഫിൽറ്റെർതുണ്ടുള്ള സിഗറെറ്റ്?

നളെ നാളെ യെന്ന് കാറ്റിലിളകുന്ന

ലോട്ടറി ടിക്കറ്റ്?

ഏതു ഗോൾഗുമ്പസ്സിലൊളിച്ചലും ചന്ദ്രികേ

പാഞ്ഞുപോവുന്ന നിന്നിലേയ്ക്കാണ്

ഞാൻ പാഞ്ഞുവരുന്നത്

ഞാൻ പോലുമറിയാതെ

3 comments:

  1. ഞാനും നീയും ഇല്ലെങ്കിൽ എന്താകുമായിരുന്നു...
    ഞാൻ എന്താ നീയോ?

    ReplyDelete
  2. ഇങ്ങനെയൊക്കെ എത്രവേണമെങ്കിലും അനായാസം എഴുതിപ്പിടിപ്പിക്കാം.
    കഷ്ടം.

    ReplyDelete
  3. ഹാ! പാഞ്ഞു ചെല്ലുന്നു. കരിവെള്ളമൊഴുകുന്ന അഴുക്കുചാലിലെ
    ഫിൽറ്റെർതുണ്ടുള്ള സിഗറെറ്റ്?- ഉപമ റൊമ്പ പ്രമാദം.

    ReplyDelete