Wednesday, July 20, 2011

മുസിരിസ്

ചരിത്ര ഗവേഷകരേ..

മണ്ണടരുകൾമാന്തിയെടുക്കുമ്പോൾ കാണപ്പെട്ട

ഉടഞ്ഞുനുറുങ്ങിയ മൺപാത്രങ്ങൾ,

ചെരിഞ്ഞുകിടന്ന വിദേശനിർമ്മിത മധുചഷകം

എന്താണ് അനുമാനം?

അന്നുമുണ്ടായിരുന്നോ

കലമുടച്ച് ശൌര്യം തീർത്തവർ!

കുഴിച്ച്കുഴിച്ചുചെല്ലുമ്പോൾ മുസിരിസിൽ

ഒരു കിണർ പൊന്തിവരുന്നു

പെട്ടെന്നൊരുനാൾ മുതൽ

ആ കിണറിന്റെ കപ്പി

ക്രി.പി. എന്നാവുമോ കരഞ്ഞത്?

നോക്കൂ, ദ്രവിച്ചുപോവാത്ത ആ മരക്കുറ്റി

കമഴ്ന്നുകിടക്കുന്ന ആ മരത്തോണി

കാലത്തിന്റെ തോണി ഒന്ന് മറിച്ചിടുമോ?

അതിനുള്ളിൽ കാണുമോ

കെട്ടിപ്പിടിച്ചുകിടക്കുന്ന

രണ്ടെല്ലിൻ കൂടുകൾ?

ഏതായാലും ഒന്ന് ശ്രദ്ധിക്കുക..

കിട്ടാതിരിക്കില്ല ചില ഫോസിലുകൾ

പൊട്ടിയ ചിലമ്പ്

മണികെട്ടിയവാൾ

തലയറ്റകോഴി

ഏതെങ്കിലുമൊന്ന്

മണ്ണ് പൊള്ളയായ ഭാഗങ്ങൾ

മൂടാതെ വെക്കുക,

നാവിലൂടെപുറത്തെടുക്കാനായ്

തെറിച്ചു കിടക്കുന്ന പാട്ടുകളാവാം.!

2 comments:

  1. ഇതില്‍ ചില ചോദ്യങ്ങളും
    ചോദ്യങ്ങളില്ലാ ഉത്തരവും അവശേഷിക്കുന്നുണ്ടല്ലോ?!

    ReplyDelete
  2. കപ്പിക്കരച്ചിൽ കൊള്ളാലോ.പാട്ടു കാണും തീർച്ച, നമ്മുടെ തട്ടകമല്ലേ?

    ReplyDelete