നല്ല ചൂടുവെള്ളത്തിൽ കുളിച്ചതും കുളിമുറിയിലെകണ്ണാടിയിൽനിന്നും ഞാനില്ലാതായി ഉണ്ടെന്നറിയിക്കാൻ ഒരുപാട്ടുപാടിനോക്കി രണ്ടുവരി.. ശാരീരം മുറിമുഴുവൻ നിറഞ്ഞു കണ്ണാടിയിൽ കൈവിരൽത്തുമ്പുകൊണ്ട് ആ പേര് എഴുതിനിറച്ചു എഴുതിയെഴുതിത്തെളിഞ്ഞു മടമ്പിനടിയിൽ മണ്ണിൽ ചെമ്പുകാശുതെളിഞ്ഞപോലെ എന്നെക്കണ്ടു അത്ഭുതമെന്നേ പറയേണ്ടു, നെറ്റിയിൽ പുരികങ്ങൾക്കിടയിൽ ഒരു ചുവന്നപൊട്ട് കുളിമുറിയിൽ എല്ലാ മനുഷ്യരും സ്ത്രീകളാകുന്നുവോ?