Thursday, January 9, 2014

കണ്ണാടിപ്രതിഷ്ഠനല്ല ചൂടുവെള്ളത്തിൽ കുളിച്ചതും
കുളിമുറിയിലെകണ്ണാടിയിൽനിന്നും
ഞാനില്ലാതായി
ഉണ്ടെന്നറിയിക്കാൻ ഒരുപാട്ടുപാടിനോക്കി
രണ്ടുവരി..
ശാരീരം മുറിമുഴുവൻ നിറഞ്ഞു
കണ്ണാടിയിൽ കൈവിരൽത്തുമ്പുകൊണ്ട്
ആ പേര് എഴുതിനിറച്ചു
എഴുതിയെഴുതിത്തെളിഞ്ഞു
മടമ്പിനടിയിൽ മണ്ണിൽ
ചെമ്പുകാശുതെളിഞ്ഞപോലെ
എന്നെക്കണ്ടു
അത്ഭുതമെന്നേ പറയേണ്ടു,
നെറ്റിയിൽ പുരികങ്ങൾക്കിടയിൽ
ഒരു ചുവന്നപൊട്ട്
കുളിമുറിയിൽ എല്ലാ മനുഷ്യരും സ്ത്രീകളാകുന്നുവോ?
41Like ·  · P

1 comment: