ആത്മഹത്യചെയ്യാൻ വേണ്ടിമാത്രം
ഒരുവാക്കു ജനിക്കുമോ?
നഗരത്തിൽ,
പേരുപറയാത്ത ലോഡ്ജിൽ,
നമ്പറിടാത്ത മുറിയിൽ,
അഴിച്ചപൊതിച്ചോറുപോലുലഞ്ഞു കിടക്കുന്നു
മുട്ടി മുട്ടി വിളിച്ചാലും തുറക്കാതെ
ഒരു വാക്ക്…
വെന്റിലേറ്ററിലൂടെനോക്കുന്ന
റൂംബോയിയുടെ കണ്ണിൽകൊത്താൻ
വിഷവുമായ് പതിയിരിക്കുന്നോ
ഇരുട്ടിൽ ഇഴഞ്ഞ് ആ വാക്ക്!
ആ വാക്കേതാണ് ....
ReplyDeleteമുട്ടി മുട്ടി വിളിച്ചാലും തുറക്കാതെ
ReplyDeleteഒരു വാക്ക്…
ആ വാക്കാവണം ഇന്ന് കവിത.
ReplyDeleteവാക്ക് കുടി പറഞ്ഞുടെ
ReplyDelete