Tuesday, January 25, 2011

ജുബ്ബ ഒരു തരം കുപ്പായം


വേദിയിലേക്ക് മഹാകവി കുഞ്ഞിരാമൻ നായർ

മാമ്പൂത്തിരി കത്തിച്ച് വരുന്നു

മലയാളത്തിന്റെ തനതെന്നു പറഞ്ഞ്

മെമെന്റോ ആയി അത് കൊടുക്കുന്നു

(“ചൊടിച്ചോ ചീഫ് ഗെസ്റ്റപ്പോൾ

തുടച്ചോചുനക്കറ..”)

കുഞ്ഞിരാമൻ നായർ

ഫുട്ബോൾ കളിക്കുന്നു

ഗോൾവലയം കാക്കുന്നു

സന്ധ്യയ്ക്കു തന്നെ നക്ഷത്രമെണ്ണുന്നു

ഷൊർണ്ണൂർ സ്റ്റേഷനിൽ

ചായ,കാപ്പി,പെണ്ണുങ്ങൾ എന്നൊക്കെ കേൾക്കുന്നു

പി ക്കുമുന്നിൽ ക്യ്യൂ നിൽക്കുന്ന

നിലാവും നീലത്താമരയും കാണാതെ

പുഴക്കടവിലെത്തി

നീർച്ചാലായ് ഒഴുകുന്ന പുഴ

ഏതു പെണ്ണിന്റെ പുടവ എന്നോലോചിച്ച്

പിടി കിട്ടാതെ നിൽക്കുന്നു

മാമ്പൂവിൽ വിരിയാതെ പോയ ഉണ്ണികളെ

ഞാനിപ്പോൾ

ഉപ്പിലിട്ടെടുക്കുന്നു

(പുടവ ഏ.സി.ശ്രീഹരിയുടെ ഫോട്ടോഷോപ്പ് എന്ന കവിതയിലെ മെനുവിൽനിന്ന്)

2 comments:

  1. ഹൊയ!ഹൊയ്! മാമ്പൂക്കൾ പൊട്ടി വിരിഞ്ഞു ഞാനൊരു മാമ്പഴം തിന്നാൻ കൊതിച്ചു, ന്താ അതും പാടില്ലേ? അസ്സലായി,ഉപ്പിലിട്ടത്!

    ReplyDelete
  2. മാമ്പൂവിൽ വിരിഞ്ഞോരുണ്ണികളെ
    കൊഴിഞ്ഞാൽ ഉപ്പിലിട്ടെടുക്കുന്നു ഞാൻ
    പി മറഞ്ഞെങ്കിലും മാവുപൂക്കും
    കൊഴിയുമുണ്ണികളും പഴവുമെക്കാലവും

    ReplyDelete