Sunday, January 9, 2011

ഇടം

അവർ ഒരുമിച്ചുനടക്കുന്നു
എപ്പോഴും

മണ്ണിനെ
വെള്ളത്തെ
സൂര്യനെ ഓർക്കുന്നില്ല
നീ നട്ടതുകൊണ്ട് മുളച്ചു എന്ന്,
നമ്മുടെ സ്നേഹം കൊണ്ട് വളർന്നു എന്ന്

അവരങ്ങനെ ഒരുമിച്ചുനടക്കുന്നു
എപ്പോഴും
മനസ്സിലാകുന്നില്ല
അറിയുന്നവർക്ക് മത്രം
മനസ്സിലാവുന്ന ആ മരുന്നു കുറിപ്പ്

സ്പേസ് ബാറിൽ തൊടാതെ എഴുതിയ
ആ വാക്യം

5 comments:

  1. കവിതയുടെ വ്യത്യസ്തതയ്ക്കു സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞെന്നതില്‍ അഭിമാനിക്കുന്നു

    ReplyDelete
  2. നന്നായിട്ടുണ്ട്...

    ReplyDelete