Thursday, January 13, 2011

ശുക്ലപക്ഷം

കറുത്തവാവിൻ ചിറകുതട്ടി

മറിഞ്ഞുവീഴുന്നു നിലാവിൻ മുരുട

പൊഴിഞ്ഞുവീഴുന്നു താരബീജങ്ങൾ

പതഞ്ഞൊഴുകുന്നു ശുക്ലപക്ഷം

കുതിച്ചുപായുവാനൊരുങ്ങിനിൽക്കുന്നു

പുതപ്പിനുള്ളിലെ കറുത്തവാവതിൽ

നനുത്തവാലാട്ടി ചെറിയ മീനുകൾ

കറുത്തമുയലുണ്ട് കടിച്ചുതുപ്പുന്നു

കുരുത്തിടും പച്ചത്തഴപ്പുകളെല്ലാം

1 comment:

  1. എത്ര ലൈംഗികമായ അംബരക്കാഴ്ച, ആകാശഗംഗ!

    ReplyDelete