സ്കൂൾ ഗ്രൌണ്ടിലോടിയപ്പോൾ
തൃക്കോട്ടൂരുകാർ ചോദിച്ചു
“ഓളേതാ ഓളി”
ഹൈസ്കൂൾഗ്രൌണ്ടിലോടിയപ്പോൾ
കൊയിലാണ്ടിക്കാർ അഭിനന്ദിച്ചു
“ഇജ്ജാണ് മോളെ ആങ്കുട്ടി”
അത്തരം മേത്തരം ഒരുഷസ്സന്ധ്യ
പെൺകുട്ടി കടപ്പുറത്തോടുന്നു
കോച്ച് തെങ്ങുചാരിയിരിക്കുന്നു
ഓടുമ്പോൾ പെൺകുട്ടി ചാടുന്നു
കോച്ച് തെങ്ങുചാരിനിൽക്കുന്നു
സ്ഥലപരിശോധനയിൽ
തടസ്സങ്ങൾ മണത്തു
ഒരു തേങ്ങവീണു
നമ്പിയാരതു ചൊല്ലി
“ഹർഡിൽസ്!”
യു.ഏ.ഖാദർ എഴുതാത്ത
തൃക്കോട്ടൂർ പെരുമ
തട്ടാൻ ഇട്ട്യേമ്പി കാണാത്ത
സ്വർണ്ണക്കാലുകൾ
സെക്കന്റിന്റെ നൂറിലൊരംശം മതിയായിരുന്നു
നൂറുകോടി കണ്ണുകൾ നനയ്ക്കാൻ
കണ്ണൂർ വിട്ട പാസഞ്ചറിൽ
പയ്യോളി എക്സ്പ്രസ് ഇരിക്കുന്നു
മുക്കാളി സ്റ്റേഷനിലൊരാൾ ചോദിക്കുന്നു
“ഇവിടെയാരും ഇല്ല്യോളി !
പയ്യോളിക്കൊരു ടിക്കറ്റ് തരുവോളി!”
കോച്ച് തെങ്ങുചാരിനിൽക്കുന്നു
ReplyDeleteസ്ഥലപരിശോധനയിൽ
തടസ്സങ്ങൾ മണത്തു
ഒരു തേങ്ങവീണു
നമ്പിയാരതു ചൊല്ലി
“ഹർഡിൽസ്!”
ഇവിടെ ഒരു കമെന്റ്റ് ഇടാന്‍ പറ്റ്യോളീ...
ReplyDeleteകമെന്റ്റ് വെരിഫിക്കേഷന്‍ അത്യാവശ്യം ഇല്ലെങ്കില്‍ ഒഴിവാക്കുക..
ReplyDeleteഇല്ലെങ്കില്‍ കമെന്റ്റ് ഇടാതെ എല്ലാരും മുങ്ങും..
മാണങ്കില്‍ ചെയ്തോളീ .....!!!
ഈ ലിങ്കില്‍ പോയാല്‍ അതെങ്ങനെ മാറ്റാം എന്ന് കാണാം ...
http://bloghelpline.cyberjalakam.com/2008/06/blog-post_08.html
ഇജ്ജാതി കവിതേം എഴുതോ അജിത്! ഗംഭീരായി, എപ്പഴും തേങ്ങ വീഴട്ടേ!
ReplyDeleteതട്ടാൻ ഇട്ട്യേമ്പി കാണാത്ത
ReplyDeleteസ്വർണ്ണക്കാലുകൾ
സെക്കന്റിന്റെ നൂറിലൊരംശം മതിയായിരുന്നു
നൂറുകോടി കണ്ണുകൾ നനയ്ക്കാൻ
കണ്ണൂര്‍ വിട്ട പാസഞ്ചറില്‍
ReplyDeleteപയ്യെ പോവാനായിരിക്കും
പയ്യോളി എക്സ്പ്രസ്സ് നില്‍ക്കുന്നത്
അല്ലെ അജിത്തെ?