പഴയ ഓടിന്മേൽ
മത്തൻ വള്ളി കായ്ച്ചുകിടക്കുന്നു
നാടുവിട്ടവരുടെ ഓർമ്മയ്ക്കായ്
മുറ്റം മുറ്റി മുക്കുറ്റിയും മുത്തങ്ങയും
കഴുക്കോൽ ഈശാനകോണിൽനിന്നും
ഏതു നിമിഷവും ഭൂജാതനാവാൻ നോക്കുന്നു
പ്രണയവും വാൾവുറേഡിയോയും
തമ്മിലുള്ള അഭേദ്യ ബന്ധംധ്യാനിച്ച്
സിനിമാപ്പാട്ട്
കരയുന്ന മരക്കോണിയിൽ
പടിപൂജചെയ്യുന്നു
ട്രങ്ക്പെട്ടിതുറക്കുമ്പോൾ
“ജന്മിത്തംതുലയട്ടെ”
പഴയ ഓടിന്മേൽ
മത്തൻ വള്ളി കായ്ച്ചുകിടക്കുന്നു
പേറ്റുകിടക്കയിൽ നിന്നും നോക്കുമ്പോലെ
ഒരു മഞ്ഞപ്പൂ തലചെരിച്ചു ചിരിക്കുന്നു
പേറ്റുകിടക്കയിൽ നിന്നും നോക്കുമ്പോലെ
ReplyDeleteഒരു മഞ്ഞപ്പൂ തലചെരിച്ചു ചിരിക്കുന്നു...!!!
ഓർമ്മകളുടെ വാൾവ്....
വാൾവ് റേഡിയോയിൽ നിന്ന് മാമലകൾക്കപ്പുറത്ത് കേൾക്കുന്നു. പാത്തിയിലൂടെ മഴ സ്രോന്ന് ചൊ രിയുന്നേരം കോലായിലിരുന്ന് കൌമാരത്തിൽ കണ്ട ഒരു ദിനേശ് ബീഡിസ്വപ്നം പോലെ കവിത.
ReplyDeleteThese lines also take me back, a small house by the side of a narrow village path,enriched with verities of herbs and vegetables around the yards, some of them are allowed to climb over the tiled roof. I tried to pass through in a twilight,an enchanting melody is flowing out of the wonder box.You are really gifted. congrats.( But I COULD NEVER SEE A PUMPKIN OVER A ROOF)
ReplyDelete