Tuesday, May 17, 2011

ഓർമ്മകളുടെ വാൾവ്

പഴയ ഓടിന്മേൽ

മത്തൻ വള്ളി കായ്ച്ചുകിടക്കുന്നു

നാടുവിട്ടവരുടെ ഓർമ്മയ്ക്കായ്

മുറ്റം മുറ്റി മുക്കുറ്റിയും മുത്തങ്ങയും

കഴുക്കോൽ ഈശാനകോണിൽനിന്നും

ഏതു നിമിഷവും ഭൂജാതനാവാൻ നോക്കുന്നു

പ്രണയവും വാൾവുറേഡിയോയും

തമ്മിലുള്ള അഭേദ്യ ന്ധംധ്യാനിച്ച്

സിനിമാപ്പാട്ട്

കരയുന്ന മരക്കോണിയിൽ

പടിപൂജചെയ്യുന്നു

ട്രങ്ക്പെട്ടിതുറക്കുമ്പോൾ

ജന്മിത്തംതുലയട്ടെ

പഴയ ഓടിന്മേൽ

മത്തൻ വള്ളി കായ്ച്ചുകിടക്കുന്നു

പേറ്റുകിടക്കയിൽ നിന്നും നോക്കുമ്പോലെ

ഒരു മഞ്ഞപ്പൂ തലചെരിച്ചു ചിരിക്കുന്നു

3 comments:

  1. പേറ്റുകിടക്കയിൽ നിന്നും നോക്കുമ്പോലെ

    ഒരു മഞ്ഞപ്പൂ തലചെരിച്ചു ചിരിക്കുന്നു...!!!

    ഓർമ്മകളുടെ വാൾവ്....

    ReplyDelete
  2. വാൾവ് റേഡിയോയിൽ നിന്ന് മാമലകൾക്കപ്പുറത്ത് കേൾക്കുന്നു. പാത്തിയിലൂടെ മഴ സ്രോന്ന് ചൊ രിയുന്നേരം കോലായിലിരുന്ന് കൌമാരത്തിൽ കണ്ട ഒരു ദിനേശ് ബീഡിസ്വപ്നം പോലെ കവിത.

    ReplyDelete
  3. These lines also take me back, a small house by the side of a narrow village path,enriched with verities of herbs and vegetables around the yards, some of them are allowed to climb over the tiled roof. I tried to pass through in a twilight,an enchanting melody is flowing out of the wonder box.You are really gifted. congrats.( But I COULD NEVER SEE A PUMPKIN OVER A ROOF)

    ReplyDelete