വാരികയുടെ താളുകൾ മറിക്കുമ്പോൾ
അതൊരു വയൽ
വരികൾ ഉഴുതു മറിച്ചിട്ട ചാലുകൾ-
എഴുപതെൺപതുകൾ
പാവക്കൂത്ത് നാടകമാടുന്നു
കൊക്കും മൈനയും വയലിൽ
“ഒന്നു പതുക്കെ“ എന്നാരും പറഞ്ഞുപോം
മട്ടിൽ ചൊല്ലും കവിത കേൾക്കുന്നു
അലസയൌവനത്തിന്റെ വെയിലുംനിഴലും
പതിനഞ്ചുനായും പുലിയും കളിക്കുന്നു
കളിക്കളത്തിൽ തെളിയുന്നു
കാക്കിട്രൌസറിട്ട പോലീസ്
വിപ്ലവത്തിന്റെ കാഴ്ചപ്പാടുകൾ
തോക്കിൻ കുഴലിലൂടെ വായിക്കുന്നു
വിവർത്തനം ചെയ്ത വരയൻ കുതിരയെ
വരമ്പിലാരോ തേച്ചുകുളിപ്പിക്കുന്നു
കന്നുകുട്ടിയായ്മാറി മണികിലുക്കി
അതെന്റെ മലയാളാത്തിലെത്തുന്നു
ഉമ്മറത്തെത്തുമ്പോൾ
തോട്ടം മുഴുവൻ
പൂത്തുനിൽക്കുന്നു
മുറ്റമടിക്കുന്ന പെങ്ങളോട്
ഉദ്വേഗത്തോടെ ചോദിക്കുന്നു:
“ നീ ഒരിടിമുഴക്കം കേട്ടോ?”
വരികളിലെ ഉപമകള്‍ ,വര്‍ണ്ണനകള്‍ .. എല്ലാംതന്നെ വളരെ മനോഹരമായിരിക്കുന്നു.
ReplyDeleteആശംസകള്‍
"വിവർത്തനം ചെയ്ത വരയൻ കുതിരയെ
ReplyDeleteവരമ്പിലാരോ തേച്ചുകുളിപ്പിക്കുന്നു
കന്നുകുട്ടിയായ്മാറി മണികിലുക്കി
അതെന്റെ മലയാളാത്തിലെത്തുന്നു"
നല്ല കവിത!
എഴുപതുകളും എൺപതുകളും ചെറിയ സൂചകങ്ങളിൽ നിറഞ്ഞു. ഇടിമുഴക്കം സത്യത്തിൽ കേട്ടിരുന്നോ?
ReplyDeleteWHILE TURNING THE PAGES OF WEEKLY- THINKING BACK....THE PLOUGHLAND MADE IT READY FOR SOWING- COMMON SEEN IN ANY VILLAGE THEN BUT NOW UNSEEN, EVEN THOUGH IT TAKE SOME SIMILE,ANY REVOLUTION IN EIGHTY'S OR SEVEN'S? MIGHT HAD BEEN THERE IN SIXTY'S. BEYOND MY MEMMORY.ANY WAY YOUR LINES ARE THINKABLE. CONGRATS.
ReplyDelete