കണ്ടവരുണ്ടോ?
സിനിമാക്കൊട്ടക വീർപ്പടക്കി നിൽക്കേ
ഷീല പറഞ്ഞു:
ഒരു ദുർബല നിമിഷത്തിൽ…
കഴുത്തിലൊരു കുഴിതെളിയിച്ച്
ശാരദ വിറച്ചു
ഒരു ദുർബല നിമിഷത്തിൽ…
ജയഭാരതി മുഖം കുനിച്ചു കരഞ്ഞു
ഒരു ദുർബല നിമിഷത്തിൽ…
അലക്കുകല്ലിൽ
കുളപ്പടവിൽ
വേലിക്കൽ
വയൽ വരമ്പിൽ
ഓക്കാനിച്ചു, അത്
തീന്മേശയിൽ നിന്നും
വാഷ്ബേസിനിലേക്കോടി
സമയത്തിന്റെ മണ്ണടരിൽ
വീണുപോയോ ആനിമിഷം?
അതോ റബർ ഉറകൾക്കുള്ളിൽ
ആത്മഹത്യചെയ്തോ?
കണ്ടവരുണ്ടോ?
ആ നിമിഷം അഭ്രപാളികളിൽ നിന്ന് എന്നന്നേക്കുമായി മാഞ്ഞു പോയി, ഇനിയൊരു തിരിച്ചു വരവില്ല കവേ. താങ്കൾ പറഞ്ഞതു പോലെ ആത്മഹത്യയാകാം, അല്ലെങ്കിൽ, സർപ്പവളയം ധരിച്ചു നിൽക്കന്നവൾ, വെല്ലുവിളിപ്പൂ പ്രകൃതിയെ .. വിധിനിഷേധം .. എന്നല്ലോ പൂർവ്വസൂരികൾ പറഞ്ഞത്!
ReplyDeleteഓക്കനം ഇപ്പോള്‍ പ്രേക്ഷകര്‍ക്കാണ്
ReplyDelete