Tuesday, June 28, 2011

ക മ


ആറ്റിക്കുറുക്കി ആറ്റിക്കുറുക്കി

കവിതയ്ക്ക്

നാലുവരിയുടെ മേലെ

ഗീറുവീഴാതായി

പിന്നെയത് രണ്ടുവരിയായി

ഇതാ ഇപ്പോൾ ഒറ്റവാക്കായി മാറി:

മറപ്പുര

അത് വളച്ചുകെട്ടിയ ഒരു വാക്ക്

നാലക്ഷരങ്ങളുടെ ചുമരിൽ

മറഞ്ഞിരിക്കുന്നു

ഓലക്കീറിലെ ഓട്ടകൾ കൊണ്ട്

അകം പുറം കാണുന്ന ഒരു കണ്ണ്

ആരുമകത്തില്ലെങ്കിലും

എന്തൊക്കെയോ നടക്കുന്നതുപോലെ

തങ്ങിനിൽക്കുന്നുണ്ട്

പരിമളസോപ്പിൻ മണം,

ആട്ടിപ്പായിച്ചിട്ടും പോവാതെ

ചുറ്റിപ്പറ്റിനിൽക്കുന്ന ദുർഗന്ധം

വരികൾ സിറോസിസ് കരൾപോലെ

തീർന്നു തീർന്നു പോവുന്നു

ഇങ്ങനെയാണ് വരികളുടെ

പ്രോഗ്രഷനെങ്കിൽ

അടുത്തത് രണ്ടക്ഷരമാവും

ആകാശംചൂടിനിൽക്കുന്ന

മറപ്പുരയ്ക്ക് വെളിയിൽ

കവിതാനഗ്നനായ് വരും

കാണുന്നവരും ചുണ്ടിൽ വിരൽ വെച്ച്

ശബ്ദിക്കാത്ത കവിതയായ് മാറും

6 comments:

  1. “നാലുവരിയുടെ മേലെ

    ഗീറുവീഴാതായി“

    ഗീറ് എന്നാൽ എന്താണ്?

    ReplyDelete
  2. ദുരവസഥ.....
    പുതിയ ഗിയറിന്റെ സ്പീഡില്‍ കവിതക്ക് കുതിരശക്തി കൈവരുന്നകാലം വരും....
    കവിത നന്നായിരിക്കുന്നു

    ReplyDelete
  3. കവിതയുടെ നഗ്നാവതാരം. ഇഷ്ടപ്പെട്ടു. പിന്നെ, വളയം ചെറുതാക്കി ചെറുതാക്കി വളയമില്ലാതെ ചാടുന്ന അത്ഭുത വിദ്യ കാണിക്കുന്നവരും ഉണ്ട്!

    ReplyDelete
  4. 'MARAPPURA' IS IT AN IMAGINARY ONE?
    I CAN FEEL THE VISION OF POET IN'AKAMPURAM KANUNNA KANNU'AN EXITEMENT OR EXCOGITATION OF A GIFTED POET. BUT SIMPLY READING' ENCHANTING LINES'

    ReplyDelete
  5. വാക്കുകള്‍...
    മറച്ചുകെട്ടിയ ഒറ്റവാക്കില്‍ ഒതുങ്ങുന്ന കവിത...
    വാക്കിന്റെ ഗര്‍ഭത്തില്‍ അലസിപ്പോയ അര്‍ഥം...
    വാക്കിന്റെയുള്ളില്‍ ഒഴുകിപ്പോയ രക്തം...

    ReplyDelete
  6. ഓലക്കീറിലൂടെ നോക്കുമ്പോളല്ലെ സുഖം, ചന്ദ്രികാ സോപ്പു മാറി ഡൌ സോപ്പുവന്നെങ്കിലും

    ക മ.. ഞാനൊന്നും മിണ്ടീല്ലെ

    നല്ല എഴുത്ത്

    ReplyDelete