Saturday, December 4, 2010

വരിയിൽ വിരി വെച്ച്

പേരുകൊണ്ട്

കാട്ടിലൊരിടത്തിരിക്കണം

“പേരിലെന്തിരിക്കുന്നു“വെന്ന്

കറുപ്പായ് നാടുനീളെ അലഞ്ഞു

അൻവർ അലിയുടെ കവിതപ്പുറത്ത്

കാട്ടിലും ചുളുവിലൊന്നുപോയി വന്നു

കവിതയിലേക്കുള്ള ഭസ്മം

വാവരുപള്ളിയിൽ നിന്നും വാരി

കേരളക്കരയിൽ

ഒരു കന്നി മദ്യപനും

ഉണ്ടാകാതിരിക്കുമ്പോൾ

എന്ന് ആർക്കോ വാക്കും കൊടുത്തു

ശരണമില്ലയ്യപ്പാ.. എന്ന്

കവികളെക്കൊണ്ടും പറയിച്ചു

യാത്രയുടെ മരങ്ങൾ വളരുന്ന

കാൽ വേരുകൾക്കിടയിൽ

വഴിയിൽ വിരി വെച്ചു

നാലുവരി കീശയിലും വെച്ചു

4 comments:

  1. നല്ല കവിത അജിത്. ഏറെ ഇഷ്ടമായി.

    ReplyDelete
  2. വരിയിൽ വിരി വച്ചവനേ, കവിത ശരണമേകട്ടേ, പുതിയ മദ്യപനുണ്ടാകാത്ത കാലം ഒരിക്കലും വരില്ലല്ലോ!

    ReplyDelete
  3. :))

    ചില കുത്തുകളേകുന്നുണ്ടല്ലോ കവിത!
    ആശംസകള്‍

    ReplyDelete
  4. കവിത കൊള്ളാം,പുതുവത്സര ആശംസകള്‍‍ഇവിടെക്കൂടെ വാ

    ReplyDelete