Tuesday, December 21, 2010

വിവർത്തനം


കല്ല്യാണരാത്രിമുതൽ

അവളയാളെ

വിവർത്തനം ചെയ്തു തുടങ്ങി

അല്ലറച്ചില്ലറ ബിംബമോഷണങ്ങൾ

കണ്ടുപിടിക്കപ്പെട്ടു

വഴക്കൊന്നെങ്കിലും വേണം

മാറാതോരോ ദിനത്തിലും

എന്ന വൃത്തലക്ഷണം

ദാമ്പത്യ കാവ്യശാസ്ത്രത്തിങ്കൽ

മുതൽകൂട്ടി

വിവർത്തനം ചെയ്യുമ്പോൾ

നഷ്ടപ്പെടുന്നത് കവിത എന്ന്

ഒരു ഗാലറി ക്ലാസ്പറഞ്ഞതോർത്ത്

കുതിര എന്നയാളെഴുതുമ്പോൾ

കഴുതയെ ധ്വന്യാത്മകമായി കണ്ടു

പിന്നെപ്പിന്നെ

ഉറക്കത്തിൽ ചോദിച്ചാലും ചൊല്ലുന്ന

ഒരു കവിതയായ് മാറി

3 comments:

  1. "കഴുതയെ ധ്വന്യാത്മകമായി കണ്ടു

    പിന്നെപ്പിന്നെ

    ഉറക്കത്തിൽ ചോദിച്ചാലും ചൊല്ലുന്ന

    ഒരു കവിതയായ് മാറി"

    കൊള്ളാമീ പരിണയ പരിണാമം

    ReplyDelete
  2. കവിതയിലേക്കുള്ള വഴി ദുഷ്കരമെന്ന് കവിതകൊണ്ട് ഓർമിപ്പിച്ചാൽ പോരേ അജിത്തേ, word verification കൊണ്ടും വേണോ?

    ReplyDelete