Sunday, November 21, 2010

ചൂണ്ടുവിരൽ

ചുണ്ടുകൾക്ക് താഴിട്ട്

ചോദ്യമില്ലാതെ ഉരുളുന്ന

കഥയുടെ തിരിമറിച്ചിലുകൾക്ക്

ദിശപകരുന്ന ശബ്ദമില്ലാത്ത വാക്ക്

കുശുകുശുപ്പായ്

തീ പിടിച്ചവാലായ്

പറന്നുവരുന്ന മുദയായ്

പിളരുന്ന ഭൂമിയായ്

ആത്മഹത്യയുടെ ഓളംതല്ലലിളകും

അനന്തതയുടെ ഫണമായ്

പള്ളികൊള്ളും വർത്തമാനത്തിന്റെ

ചക്രായുധത്തിൽ തിരുകി

കലിയുഗത്തിലും കൈനാട്ടിയാവാൻ

മാംസത്തിൽ ജനിച്ച്

ആംഗ്യത്തിൽ വളർന്ന്..

4 comments:

  1. Ajith,choondu viral vayichu.iniyum ee vazhi varaam.

    ReplyDelete
  2. “മാംസത്തിൽ ജനിച്ച്

    ആംഗ്യത്തിൽ വളർന്ന്..”

    കൊള്ളാം.

    ReplyDelete
  3. നന്നായിട്ടുണ്ട്.
    അനന്തത ഫണമുയര്‍ത്തി നില്‍ക്കുന്നതു കാണാം.
    ആശംസകള്‍...

    ReplyDelete
  4. ചൂണ്ടുവിരലുകൾ ഉയരട്ടേ, അജിത്, കലിയുഗത്തിലെ കൈനാട്ടികളായിയും, ശിശുപാലവധചക്രങ്ങളുടെ ഫൾക്രങ്ങളായും! നന്നായി കവിത

    ReplyDelete