Tuesday, November 22, 2011

ഓർമ്മയുണ്ടോ ഈ മുഖം?



ട്രെയിനിലാണ്

ഇരുമ്പിന്റെ, മധുരനാരങ്ങയുടെ

മണം ചൂളം വിളിക്കുന്നു.

എന്നെ ഓർമ്മയില്ലെ?

അയാൾ അടുത്തുവന്നു ചോദിച്ചു

ഉത്തരംകിട്ടാഞ്ഞപ്പോൾ ഒരു ക്ലു ഇട്ടു..

സാറിന് ഓഫിസിലെ ചാവി കളഞ്ഞുപോയ അന്നത്തെ അതേ മുഖം

എന്നിട്ടും ഓർക്കുന്നില്ലേ?

ഞാനല്ലെ അന്ന് വന്ന് തുറന്നത്?

ഓ..ശരിയാ

ആ നിമിഷത്തിൽ

ഓർമ്മ, കിലുക്കത്തോടെ

വിജാഗിരിഞരക്കത്തോടെ

മലർക്കെത്തുറന്നു

ഓർമ്മ വലിയ ഇരുമ്പുഷെൽഫ് തന്നെ

മറവിയുടെ പ്രാവുകൾ കുറുകുന്ന ശബ്ദംകേൾക്കാൻ

കുറെ തുളകൾ ഇട്ടുവെച്ചത്

അതോ അത് ഭൂൽഭുലയ്യയിൽ അലയുന്ന

ഏകാന്ത സന്ദർശകനോ?

തലയുടെ പഴകിയ റൊട്ടിയിലകപ്പെട്ട ഉറുമ്പോ?

ട്രെയിൻ പായുകയാണ്

മനുഷ്യരെ അടുക്കിവെച്ച ഇരുമ്പുഷെൽഫ് ഇരമ്പുകയാണ്

ഇപ്പോൾ ഞാൻ വെറുതെ തലമുടിയിൽ പിടിച്ചുവലിക്കുന്നു

എന്തിന്?

5 comments:

  1. നല്ല വരികള്‍ .പുതുമയുണ്ട്.

    ReplyDelete
  2. മനുഷ്യരെ അടുക്കിവെച്ച ഇരുമ്പുഷെൽഫ് ...ആ ഒരു ക്ലൂവിൽ കവിതയിലേയ്ക്ക് കടക്കാമെന്നു തോന്നുന്നു. സന്തോഷം!

    ReplyDelete
  3. മനോഹരം
    നന്നായി ആസ്വാദിച്ചു

    ReplyDelete
  4. Encounter with an old acquaintance.. normally happens to anyone.. but when it was a poet.. see how it developed and emerged..really appreciable..

    ReplyDelete