Saturday, April 7, 2012

തെളിവെടുപ്പ്

തെളിവെടുപ്പിനായ്
അതി രാവിലെ പുറപ്പെട്ടു

ഇപ്പോൾ അടിവാരത്തെത്തി
ഒരു പച്ചക്കറി വാൻ താഴേക്കിറങ്ങി വരുന്നു
ഇഞ്ചി
മരിച്ചുപോയവരുടെ വിറങ്ങലിച്ച കൈവിരലുകളാണോ?
യാത്ര തുടരുന്നു
മേലേ വെള്ള പുതപ്പിച്ച് കിടത്തിയിരിക്കുന്നു
ഒൻപത് വളവുകൾ !

1 comment:

  1. എല്ലാം കൊച്ചുകൊച്ചുകവിതകള്‍? ആയതുകൊണ്ട് കുറെയെണ്ണം വായിച്ചു, വാ പൊളിച്ചു, മന്ദിച്ചുപോയി...നുമ്മടെ പുത്തിയൊഇന്നും പോരാ...

    ReplyDelete