Thursday, September 2, 2010

കരിങ്കല്ലൂരിലെ സ്ത്രീ


അവൾ ബസ് കാത്തുനിൽക്കുന്നു

റോഡരികിലെ പുറമ്പോക്കിൽ

കൽ‌പ്പണിക്കാർ കൊത്തുന്നു

അമ്മി,കുട്ടി

തൊട്ടിൽ,കരച്ചിൽ.

രൂപം മാറാൻ കല്ലുകൾ

നിരനിരയായി കിടക്കുന്നു

കൽ‌പ്പണിക്കാർ കൊത്തിക്കെണ്ടേയിരിക്കുന്നു

ഒരു ചെറുപ്പക്കാരൻ

പെണ്ണുടൽ കൊത്തുന്നു

അവൾ ബസ് കാത്തുനിൽക്കുന്നു

ഒരുകല്ല് അരകല്ലാവാൻ

കാത്തുനിൽക്കുന്നു

1 comment:

  1. അരഞ്ഞു തീരാന്‍ വിധിക്കപ്പെട്ട പെണ്ണേ ,
    നീയൊരു അരക്കല്ലാണ്;
    ശിലയും .

    ReplyDelete